വിജയ് വളരെ സിംപിളാണ്….കാരണം ഇതാണ്

മകളുടെ കായിക മത്സരം കാണാനെത്തിയ ഇളയദളപതി വിജയ്‌യുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. മകള്‍ ദിവ്യ സാഷ സൂകൂളില്‍ നടന്ന ബാഡ്മിന്റന്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. മകള്‍ മത്സരിക്കുന്നത് കാണാനായിരുന്നു വിജയ് എത്തിയത്. കാണികള്‍ക്കിടയില്‍ ഒരു സാധാരണക്കാരനെ പോലെ ഇരുന്നായിരുന്നു വിജയ് മത്സരങ്ങള്‍ വീക്ഷിച്ചത്. ഗ്യാലറിയില്‍ ഇരിക്കുന്ന വിജയ്‌യുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

കാണികള്‍ക്കൊപ്പം ഏറ്റവും പിന്നിലായി ഇരുന്നായിരുന്നു വിജയ് മത്സരങ്ങള്‍ ആസ്വദിച്ചത്. വിജയ്‌യുടെ ചിത്രം വൈറലായതിന് പിന്നാലെ മകന്‍ സഞ്ജയ്‌യുടെ ചിത്രവും വൈറലാവുകയാണ്. സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ടു മക്കളാണ് വിജയ്-സംഗീത ദമ്പതികള്‍ക്കുള്ളത്.

pathram desk 2:
Related Post
Leave a Comment