തുറിച്ചു നോട്ടത്തെ ഇനി ഭയക്കേണ്ട… അമ്മമാര്‍ക്ക് കുഞ്ഞിന് മുലയൂട്ടാന്‍ സൗകര്യമൊരുങ്ങുന്നു

കുഞ്ഞിന്റെ അവകാശമാണ് മുലപ്പാല്‍. മുലയൂട്ടുക എന്നത് അമ്മമാരുടെ കര്‍ത്തവ്യവും. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ മുലയൂട്ടാനുള്ള സ്ത്രീകളുടെ സങ്കോജത്തിന് അറുതി വരുന്നു. മറ്റുള്ളവരുടെ ശല്യമില്ലാതെ അമ്മയക്ക് മുലയൂട്ടാനുള്ള ക്യാബിന്‍ കൊല്ലം റെയില്‍വെ സ്‌റ്റേഷനില്‍ സ്ഥാപിച്ചു.

തുറിച്ച് നോട്ടത്തെ ഭയക്കാതെ അമ്മമാര്‍ക്ക് കുഞ്ഞിന് മുലയൂട്ടാനുള്ള പദ്ധതി സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനിലുമെത്തിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലത്ത് ക്യാബിന്‍ ആരംഭിച്ചത്. റെയില്‍വേയുടെ സഹകരണത്തോടെ റോട്ടറി ക്ലബാണ് പദ്ധതി നടപ്പാക്കുന്നത്.

പിങ്ക് നിറത്തില്‍ അമ്മയ്ക്ക് സുഖമായി മുലയൂട്ടാനുള്ള എല്ലാ സൗകര്യങ്ങളോടെയുമാണ് ക്യാബിനുകളുടെ രൂപകല്പന. ക്യാബിനുള്ളില്‍ ഇരിപ്പിടവും, ഫാനും ,ലൈറ്റും, സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 50000 രൂപ മുതല്‍മുടക്കില്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രണ്ട് ക്യാബിനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. സ്ത്രീകളുടെ വിശ്രമമുറിയോട് ചേര്‍ന്നാണ് മുലയൂട്ടല്‍ ക്യാബിനുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

pathram desk 1:
Leave a Comment