മഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മധുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കും; മധുവിനെ ആള്‍ക്കുട്ടത്തിന് കാണിച്ചുകൊടുത്തത് ഫോറസ്റ്റ് ഉദ്യോസ്ഥരല്ലെന്ന് റിപ്പോര്‍ട്ട്

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കും. അട്ടപ്പാടിയിലെത്തുന്ന മുഖ്യമന്ത്രി രാവിലെ പത്തിന് അഗളിയിലെ കിലയില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെയും, അട്ടപ്പാടിയിലെ പട്ടികവിഭാഗ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്നാണ് ചിണ്ടക്കിയില്‍ മധുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നത്.

അതേസമയം മധുവിന്റെ കൊലപാതകത്തില്‍ ബന്ധുക്കളുടെ ആരോപണം തളളി വനം വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. സംഭവത്തില്‍ വനം വകുപ്പ് ജീവനക്കാര്‍ക്ക് പങ്കില്ലെന്നും മധുവിനെ മുക്കാലിയിലേക്ക് കൊണ്ടുവന്നപ്പോള്‍ വനം വകുപ്പ് വാഹനം അകമ്പടി പോയിട്ടില്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മധുവിനെ ആള്‍കൂട്ടത്തിനു കാണിച്ചുകൊടുത്ത മരയ്ക്കാര്‍ എന്ന വ്യക്തി, ഫോറസ്റ്റ് ഉദ്യോഗസ്ഥനല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment