സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പിക്കപ്പ് വാന്‍ പാഞ്ഞുകയറി ഒരു മരണം, നാലു കുട്ടികള്‍ക്ക് പരുക്ക്

കണ്ണൂര്‍: ചെറുപുഴയില്‍ സ്‌കൂളില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ്വാന്‍ ഇടിച്ചുകയറി ഒരു വിദ്യാര്‍ത്ഥിനി മരിച്ചു. പെരിങ്ങോം സ്വദേശിനി ദേവാനന്ദ രതീഷ് (13) ആണ് മരിച്ചത്. നാല് കുട്ടികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ ശേഷം മടങ്ങിവരികയായിരുന്നു കുട്ടികള്‍. അതിനിടയിലാണ് അതിദാരുണമായ സംഭവങ്ങള്‍ അരങ്ങേറിയത്.

സെന്റ് ജോസഫ്സ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് നാലരയോടെ സ്‌കൂള്‍ വിട്ട സമയത്തായിരുന്നു സംഭവം.

pathram desk 2:
Related Post
Leave a Comment