രണ്ട് ഭാര്യമാര്‍ ഉള്ളവര്‍ക്ക് പാര്‍പ്പിട അലവന്‍സുമായി യു.എ.ഇ ഭരണകൂടം!!! ലക്ഷ്യം അവിവാഹിതരുടെ എണ്ണം കുറയ്ക്കല്‍

അബുദബി: രണ്ട് ഭാര്യമാരുള്ള സ്വദേശി പൗരന്‍മാര്‍ക്ക് പാര്‍പ്പിട അലവന്‍സ് നല്‍കുമെന്ന് യുഎഇ അടിസ്ഥാന സൗകര്യവികസന മന്ത്രി ഡോ. അബ്ദുള്ള ബിഹൈഫ് അല്‍ നുഐമി. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ ആണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.

രാജ്യത്തെ അവിവാഹിതരുടെ എണ്ണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. പാര്‍പ്പിട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ രണ്ടാമത് വിവാഹം കഴിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും മന്ത്രി അറിയിച്ചു.

ഷെയ്ഖ് സായിദ് പാര്‍പ്പിട പദ്ധതിയില്‍ നിന്നുമായിരിക്കും അലവന്‍സ് അനുവദിക്കുക. ഒന്നാം ഭാര്യയുടെതിന് സമാനമായ ജീവിതസൗകര്യം ആയിരിക്കും രണ്ടാംഭാര്യക്ക് ലഭ്യമാക്കുക. രാജ്യത്തെ അവിവാഹിതരായ സ്ത്രീകളുടെ എണ്ണംകുറക്കുന്നതിന് താമസ അലവന്‍സ് സഹായിക്കും എന്ന് എഫ്എന്‍സി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

pathram desk 1:
Related Post
Leave a Comment