ദേശീയ സീനിയര്‍ പുരുഷ വോളിബോളില്‍ കിരീടം നിലനിര്‍ത്തി കേരളം

കോഴിക്കോട് : ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് വനിതാ വിഭാഗം ഫൈനലില്‍ വനിത ടീമിനേറ്റ പരാജയത്തിന് കേരള പുരുഷ ടീം പകരം വീട്ടി. തുടര്‍ച്ചയായ 10ാം ഫൈനലില്‍ റെയില്‍വേയോട് കേരള വനിതകള്‍ തോറ്റിരുന്നു. എന്നാല്‍ ഇതിനുമറുപടിയെന്നോണം പുരുഷവിഭാഗത്തില്‍ റെയില്‍വേയെ തോല്‍പ്പിച്ച് കേരളം കിരീടം നിലനിര്‍ത്തി. ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് കേരളത്തിന്റെ വിജയം.

2016ല്‍ ചെന്നൈയില്‍ നടന്ന ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ ഇതേ എതിരാളികളെ വീഴ്ത്തി സ്വന്തമാക്കിയ കിരീടമാണ് കോഴിക്കോടിന്റെ മണ്ണില്‍ കേരള പുരുഷന്‍മാര്‍ നിലനിര്‍ത്തിയത്. ദേശീയ സീനിയര്‍ വോളിബോളില്‍ കേരള പുരുഷ ടീമിന്റെ ആറാം കിരീടമാണിത്. സ്‌കോര്‍: 2426, 2523, 2519, 2521. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു കേരളത്തിന്റെ വിജയം. സ്‌കോര്‍: 25 22, 3028, 2522.

pathram desk 2:
Related Post
Leave a Comment