ഉലകനായനും സ്‌റ്റൈല്‍ മന്നനും പിന്നാലെ തമിഴില്‍ നിന്ന് മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടി രാഷ്ട്രീയത്തിലേക്ക്!!!!

തമിഴ് സിനിമാലോകത്തുനിന്ന് ഓരോരുത്തരായി രാഷ്ട്രീയത്തിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനും ഉലകനായകന്‍ കമല്‍ഹാസനും പിന്നാലെ ഇതാ മറ്റൊരു താരം കൂടി രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. സിമ്പുവിന്റെ പിതാവ് ടി. രാജേന്ദറാണ് തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇന്ന് നിര്‍ണായകമായൊരു പ്രഖ്യാപനം നടത്തുമെന്ന് രാജേന്ദര്‍ നേരത്തെ പറഞ്ഞിരുന്നു. ‘ലച്ചിയ ദ്രാവിഡ മുന്നേട്ര കഴകം’ എന്നാണ് രാജേന്ദറുടെ പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ പേരുള്ള ബോര്‍ഡില്‍ പെരിയാര്‍, അണ്ണ, എംജിആര്‍, ജയലളിത തുടങ്ങിയവരുടെ ചിത്രങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുണ്ടെങ്കിലും വലിയ ജനസ്വീകാര്യതയോ പിന്തുണയോ ഉള്ള വ്യക്തിയല്ല രാജേന്ദര്‍.

മക്കള്‍ നീതി മയ്യം എന്ന പേരിലാണ് കമല്‍ഹാസന്‍ പാര്‍ട്ടി രൂപീകരിച്ചത്. ഒരു ജീവിതശൈലിക്ക് തുടക്കം കുറിക്കുകയാണ്. ജനങ്ങളുടെ പാര്‍ട്ടിയാണ് രൂപവത്കരിക്കുന്നത്. അഴിമതിയില്‍ മുങ്ങിയ കരങ്ങള്‍ ചുട്ടെരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചടങ്ങിനിടയില്‍ പറഞ്ഞിരുന്നു.

രാഷ്ട്രീയത്തില്‍ തന്റെ ആശയം എന്താണെന്നതു പ്രസക്തമല്ല. വിശക്കുമ്പോള്‍ ഭക്ഷണം പോലെ അവശ്യസമയത്ത് കൃത്യമായ ആശയങ്ങള്‍ സ്വീകരിക്കും. നടന്മാര്‍ എന്തിനാണു രാഷ്ട്രീയത്തിലേക്കു വരുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. നേരത്തേ ഇത്തരത്തില്‍ രാഷ്ട്രീയത്തിലേക്കു വന്നിരുന്നത് അഭിഭാഷകരായിരുന്നു. ഗാന്ധിജിയും അംബേദ്കറുമെല്ലാം അങ്ങനെ വന്നതാണ്. അവരോടൊന്നും പക്ഷേ ആരും എന്തുകൊണ്ടു രാഷ്ട്രീയത്തിലേക്കെന്നു ചോദിച്ചില്ല. നടന്മാരുടെ വരവും അങ്ങനെ കണ്ടാല്‍ മതി. എല്ലാവരും രാഷ്ട്രീയത്തിലേക്കിറങ്ങണമെന്നാണു തന്റെ അഭിപ്രായമെന്നും കമല്‍ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment