ത്രിപുരയില്‍ ഇടത് ഭരണം അവസാനിക്കുന്നു, എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം

ന്യൂഡല്‍ഹി: ത്രിപുരയുല്‍ 25വര്‍ഷമായി തുടരുന്ന ഇടത് ഭരണം അവസാനിപ്പിച്ച് ബിജെപി ഭരണം പിടിക്കുമെന്ന് അഭിപ്രായ സര്‍വേ. ന്യൂസ് എക്സ്,ജന്‍ കീ ബാത് എക്സിറ്റ് പോള്‍ സര്‍വേ ഫലമാണ് ബിജെപി വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. അറുപത് സീറ്റുകളുള്ള സംസ്ഥാനത്ത് ബിജെപി 35 മുതല്‍ 45 വരെ സീറ്റുകള്‍ നേടി ഭരണം പിടിക്കുമെന്ന് അഭിപ്രായ സര്‍വേയില്‍ പറയുന്നു.

ഭരണകക്ഷിയായ സിപിഎമ്മിന് 23 വരെ സീറ്റുകള്‍ ലഭിച്ചേക്കുമെന്നും സര്‍വേ പറയുന്നു. അതേസമയം, കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലായെന്നും സര്‍വേ പറയുന്നു. ഇന്ന് മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളുടെ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് ത്രിപുരയിലടക്കമുള്ള അഭിപ്രായസര്‍വേ ഫലങ്ങള്‍ പുറത്തുവരുന്നത്. ഫെബ്രുവരി 18 ന് ത്രിപുരയിലെ വോട്ടെടുപ്പ് നടന്നിരുന്നുവെങ്കിലും മൂന്നു സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയായശേഷമേ അഭിപ്രായ സര്‍വേ ഫലങ്ങള്‍ പുറത്തുവിടാവൂഎന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment