ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

ദുബൈ: നടി ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കി. ഇതോടെ മൃതദേഹം എംബാം ചെയ്യുന്നതിനായി സോണാപൂരിലെ എംബാമിങ് യൂണിറ്റിലേക്ക് കൊണ്ടുപോയി. ദുബൈ പൊലിസ് മോര്‍ച്ചറിയില്‍ നിന്നും പൊലിസ് അകമ്പടിയോടെയാണ് എംബാമിങ് സെന്ററിലേക്ക് മൃതദേഹം കൊണ്ടുപോയത്. ഇതിനു ശേഷം എത്രയും വേഗം മൃതദേഹം മുംബൈയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം അവസാനിപ്പിച്ചതായി ദുബൈ മീഡിയ ഓഫിസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു.

ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് തവണ ഭര്‍ത്താവ് ബോണി കപൂറിനെ ദുബൈ പൊലിസ് ചോദ്യം ചെയ്തിരുന്നു. ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവുണ്ടെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടാണ് സംശയങ്ങള്‍ക്ക് ഇടവരുത്തിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയില്ലെന്നും മുങ്ങിമരണമാണെന്ന ഫൊറന്‍സിക് റിപ്പോർട്ട് പ്രോസിക്യൂഷന്‍ ശരിവയ്ക്കുകയുമായിരുന്നു.

pathram desk 2:
Related Post
Leave a Comment