ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസിന്റെ സിബിഐ ആവശ്യം പുകമറ സൃഷ്ടിക്കാന്‍,പുതിയ വാദങ്ങളുമായി കോടിയേരി

കൊച്ചി: ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് കേസില്‍ പുകമറ സൃഷ്ടിക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതികള്‍ പിടികളാകാത്ത സാഹചര്യത്തിലാണ് ഏത് അന്വേഷണവും നടത്താമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞത്. ഇപ്പോള്‍ പ്രതികളെല്ലാം പിടിയിലായി. കേസില്‍ സിപിഎമ്മിന് വേവലാതിയില്ലെന്നും കോടിയേരി പറഞ്ഞു.

കേസില്‍ സിബിഐ അന്വേഷണം നടത്തില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. കേസിലെ എല്ലാ പ്രതികളെയും ഉടനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് യുഡിഎഫ് തീരുമാനം. എട്ടുദിവസമായി തുടര്‍ന്നുവരുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ നിരാഹാര സമരം നാളെ അവസാനിപ്പിക്കും.

pathram desk 2:
Related Post
Leave a Comment