ലൈംഗിക ആരോപണത്തില്‍ കുടുങ്ങി ഗവര്‍ണര്‍

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യയില്‍ ഒരു ഗവര്‍ണര്‍ ലൈംഗിക ആരോപണക്കുരുക്കിലെന്ന് റിപ്പോര്‍ട്ട്. രാജ്ഭവന്‍ ഉദ്യോഗസ്ഥയാണ് ഗവര്‍ണര്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഗവര്‍ണര്‍ ആരാണെന്നോ അന്വേഷണ വിവരങ്ങളോ ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആരോപണങ്ങളെ കേന്ദ്രം ഗൗരവമായാണു കാണുന്നതെന്നും പരാതിയില്‍ കഴമ്പുണ്ടോയെന്നു പരിശോധിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയെന്നും മന്ത്രാലയത്തോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ ഉടന്‍തന്നെ ഗവര്‍ണറോട് രാജി വെക്കാന്‍ ആവശ്യപ്പെടും.

pathram desk 2:
Related Post
Leave a Comment