ഹര്‍ത്താലില്‍ അഴിഞ്ഞാടി ലീഗ് പ്രവര്‍ത്തകരുടെ അക്രമം

പാലക്കാട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കോഴിക്കോട് പാലക്കാട് ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞ സമരാനുകൂലികള്‍ സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെ അസഭ്യം പറഞ്ഞു. കൂടാതെ പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ച് വിട്ടതായും ആക്ഷേപമുണ്ട്.

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സഫീര്‍ കൊല്ലപ്പെടുന്നത്. നഗരമദ്ധ്യത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കയറി സഫീറിനെ മൂന്നംഗ സംഘം കുത്തിക്കൊല്ലുകയായിരുന്നു. പ്രദേശത്ത് സി.പി.ഐ ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സഫീറിന്റെ അയല്‍വാസികളും കുന്തിപ്പുഴ നമ്പിയന്‍കുന്ന് സ്വദേശികളുമായവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ സി.പി.ഐ അനുഭാവികളാണെന്ന് പറയപ്പെടുന്നു.

pathram desk 2:
Related Post
Leave a Comment