ശ്രാവണിന്റെ ‘കല്ല്യാണം’ കാണാന്‍ അച്ഛന്‍ മുകേഷ് എത്തിയില്ല!!! ടെന്‍ഷന്‍ കൂടി പേടിച്ച് വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ ഇരുന്നു

മുകേഷിന്റെ മകന്‍ ശ്രാവണ്‍ ആദ്യമായി നായകനായി എത്തുന്ന ‘കല്ല്യാണം’ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ മകന്റെ സിനിമ തിയേറ്ററിലെത്തിയപ്പോള്‍ ടെന്‍ഷന്‍ കൂടി വീട്ടില്‍ തന്നെ ഇരിക്കുകയാണ് നടനും എം.എല്‍.എയുമായ മുകേഷ്. ശ്രാവണ്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

സിനിമയുടെ പ്രതികരണം അറിയാനായി പേടിച്ച് വീട്ടില്‍ തന്നെ ഇരിക്കുകയാണ് അച്ഛനെന്നാണ് ശ്രാവണ്‍ പറഞ്ഞത്. കുറച്ച് ടെന്‍ഷന്‍ തനിക്കും ഉണ്ട്. എന്നാല്‍ സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ശ്രാവണ്‍. കല്ല്യാണത്തിന്റെ കഥ ആദ്യമായി കേട്ടത് അച്ഛനും അമ്മയുമാണ്. അവര്‍ക്ക് ഇഷ്ടമായതിന് ശേഷമാണ് കഥ കേട്ടതെന്നും ശ്രാവണ്‍ പറഞ്ഞു.

അഭിനയത്തില്‍ അമ്മയുടെ സംഭാവന ഉണ്ടെന്നും അമ്മ പറഞ്ഞുതന്ന പോലെ അഭിനയിച്ചിട്ടുണ്ടെന്നും ശ്രാവണ്‍ പറഞ്ഞു. ശരത്തിന്റേയും ശാരിയുടേയും കല്യാണവും അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വവുമാണ് ‘കല്യാണം’ എന്ന സിനിമയുടെ ഇതിവൃത്തം. ശ്രാവണാണ് ശരത്തായി വേഷമിടുന്നത്. വര്‍ഷയാണ് സിനിമയിലെ നായിക.

pathram desk 1:
Related Post
Leave a Comment