അകാലത്തില്‍ മരണമടഞ്ഞ ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി ആദ്യമായി ക്യാമറയിലെത്തിയ അനുഭവം പങ്കുവെച്ച് നടി കെ.പി.എ.സി ലളിത. സൂപ്പര്‍സ്റ്റാറിന്റെ വിയോഗത്തില്‍ ശ്രീദേവിയെ അനുസ്മരിക്കുന്നതിനിടെയാണ് കെ.പി.എ.സി ലളിത ഈ അനുഭവം പങ്കുവെച്ചത്.
ഭരതന്‍ സംവിധാനം ചെയ്ത ചന്ദ്രിക സോപ്പിന്റെ പരസ്യ ചിത്രത്തില്‍ കൃഷ്ണനായിട്ടാണ് ശ്രീദേവി ആദ്യമായി അഭിനയിക്കുന്നതെന്ന് കെപിഎസി ലളിത പറയുന്നു. ശ്രീദേവിയ്ക്ക് അന്ന് മൂന്ന് വയസ്സായിരുന്നുവെന്നും പിന്നീടാണ് അവര്‍ സിനിമയിലെത്തുന്നതും നായികയാകുന്നതും. എന്നാല്‍ ഇക്കാര്യം അധികം പേര്‍ക്ക് അറിയില്ലെന്നും കെപിഎസി ലളിത പറഞ്ഞു.
പിന്നീട് ശ്രീദേവിയുടെ അമ്മ ഇത് ഓര്‍ത്തിരുന്നുവെന്നും അവരുടെ നിര്‍ബന്ധത്തിലാണ് ശ്രീദേവി ദേവരാഗത്തില്‍ അഭിനയിച്ചതെന്നും കെപിഎസി ലളിത പറഞ്ഞു.
ശ്രീദേവിയെ വളരെ സ്നേഹത്തോടെയും ആദരവോടെയുമാണ് കാണുന്നത്. കുമാരസംഭവം തൊട്ട് നിരവധി ചിത്രങ്ങളില്‍ തനിക്ക് ശ്രീദേവിയേടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്നും കെപിഎസി ലളിത കൂട്ടിച്ചേര്‍ത്തു.
Leave a Comment