മുംബൈ: ബോളിവുഡ് താരം ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്ന് വിട്ടുമാറാനാകാതെ സിനിമാലോകം. ദുബൈയില്‍ ഇന്നലെ രാത്രി 11.30ന് ആയിരുന്നു ശ്രീദേവിയുടെ അന്ത്യം. കമല്‍ഹാസന്‍, രജനികാന്ത്, മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, പ്രിയങ്ക ചോപ്ര, സുസ്മിത സെന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര, റിതേഷ് ദേശ്മുഖ് തുടങ്ങിയവര്‍ സമൂഹമാധ്യമമായ ട്വിറ്ററിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരും അനുശോചനം രേഖപ്പെടുത്തി.
ശ്രീദേവിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ഞാന്‍ കണ്ടതാണ്. അവളുടെ ആ താരപദവി അത്രത്തോളം യോചിച്ചതാണ്. കുറേ നല്ല നിമിഷങ്ങള്‍ സമ്മാനിച്ച അവളെ നഷ്ടമായി. കമല്‍ഹാസന്‍ കുറിച്ചു.
ഞാന്‍ ഞെട്ടലിലാണ്. പ്രിയകൂട്ടുകാരിയെ എനിക്ക് നഷ്ടമായി.അവളുടെ കുടുംബത്തിനോടൊപ്പമാണ് എന്റെ മനസ്സ്. രജനികാന്ത് കുറിച്ചു.
‘എന്തുകൊണ്ടാണെന്നറിയില്ല, വല്ലാത്തൊരു അസ്വസ്ഥത തോന്നുന്നു’-അമിതാഭ് ബച്ചന്‍ കുറിച്ചു.
‘വാക്കുകളില്ല, ശ്രീദേവിയെ സ്നേഹിച്ച എല്ലാവരോടും അനുശോചനം അറിയിക്കുന്നു. ഇതൊരു അന്ധകാര ദിവസമാണ്. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു’- പ്രിയങ്ക ചോപ്ര കുറിച്ചു. ശ്രീദേവിക്കൊപ്പമുള്ള ‘മിസ്റ്റര്‍ ഇന്ത്യ’ എന്ന സിനിമയിലെ ഒരു ചിത്രവും പ്രിയങ്ക അനുശോചന കുറിപ്പിനൊപ്പം ട്വീറ്റ് ചെയ്തു.
Leave a Comment