ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റു ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. പ്രതികളെ പേരെടുത്തു പറഞ്ഞാണ് സേവാഗ് ട്വിറ്ററില്‍ കുറിച്ചത്.
ഒരു കിലോ അരിയാണു മധു മോഷ്ടിച്ചത്. ഇതിന്റെ പേരില്‍ ഒരു ആദിവാസിയെ ഉബൈദ്, ഹുസൈന്‍, അബ്ദുല്‍ കരീം എന്നിവര്‍ ചേര്‍ന്ന് അടിച്ചുകൊല്ലുകയായിരുന്നു. നാണക്കേടു തോന്നുന്നു. സംസ്‌കാര സമ്പന്നമായ സമൂഹത്തിന് ഇത് അപമാനമാണ്- ട്വിറ്ററില്‍ സേവാഗ് കുറിച്ചു.
Leave a Comment