ഒമര്‍ ലുലു കാസ്റ്റിങ് കൗച്ചില്‍ അഭിമാനിക്കുന്ന നികൃഷ്ടനെന്ന് എന്‍എസ് മാധവന്‍,കാരണം ഇതാണ്‌

കൊച്ചി: സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ രംഗത്ത്. സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെ പിന്തുണയ്ക്കുന്ന നികൃഷ്ടനാും, കാസ്റ്റിങ് കൗച്ചില്‍ അഭിമാനിക്കുകയും സ്ത്രീകളെ അധിക്ഷേപിക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നയാളാണ് ഒമര്‍ ലുലുവെന്ന് എന്‍എസ് മാധവന്‍ പറയുന്നു.ഒമര്‍ ലുലു അംഗമായ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ നടക്കുന്ന ചര്‍ച്ചകള്‍ തുറന്നുകാണിക്കുന്ന പത്രവാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് ട്വിറ്ററില്‍ മാധവന്റെ അഭിപ്രായപ്രകടനം.


ഒമര്‍ ലുലു അംഗമായ ഫാന്‍ ഫൈറ്റിങ് ക്ലബ് എന്ന ഗ്രൂപ്പിനെക്കുറിച്ചുള്ള വാര്‍ത്തയാണ് മാധവന്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അധിക്ഷേപകരമായ ചര്‍ച്ചകള്‍ക്കു കുപ്രസിദ്ധമായ ഈ ഗ്രൂപ്പ് നേരത്തെ തന്നെ വിവാദമായിരുന്നു.

pathram desk 2:
Related Post
Leave a Comment