വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് വരനും മുത്തശ്ശിയും മരിച്ചു!!! വധു ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ചണ്ഡീഗഢ്: വിവാഹസമ്മാനം പൊട്ടിത്തെറിച്ച് വരനും വരന്റെ മുത്തശ്ശിയും കൊല്ലപ്പെട്ടു. വധു പരിക്കുകളോടെ ബുര്‍ളയിലെ ആശുപത്രിയില്‍ ചികിത്സയില്‍. ഒഡീഷയിലെ ബോലന്‍ഗിറാലാണ് സംഭവം.

മുത്തശ്ശി സംഭവസ്ഥലത്തും സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ വരന്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ഫെബ്രുവരി 21ന് നടന്ന വിവാഹ റിസപ്ഷനില്‍ അജ്ഞാതനായ ഒരാള്‍ നല്‍കിയ സമ്മാനമാണ് പൊട്ടിത്തെറിച്ചത്. വീട്ടിലെത്തി പാക്കറ്റ് തുറന്നതോടെ അത് പൊട്ടിത്തെറിക്കുകയായിരുന്നു.

‘പൊലീസ് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.’പട്നാഗര്‍ സബ്ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ സെസദേവ ബാരിഹ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment