ഇടക്കിടെ നാഗവല്ലി കൂടുന്നതുപോലെ മാറും… സിനിമയില്‍ എത്തിയതില്‍ പിന്നെ അപ്പാനി രവി മാറിപ്പോയെന്ന് ഭാര്യ

അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് മലയാളികളുടെ പ്രിയങ്കരനായി മാറിയ നടനാണ് അപ്പാനി ശരത്ത്. അങ്കമാലി ഡയറീസ് ശരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ച ചിത്രമായിരിന്നു. ഇപ്പോള്‍ തിരക്കൊഴിഞ്ഞ് താരത്തിന് നില്‍ക്കാന്‍ സമയമില്ല. കോണ്ടസ്സ എന്ന സിനിമയില്‍ നായകനായിട്ടാണ് അപ്പാനി രവി ഇപ്പോള്‍ അഭിനയിക്കുന്നത്. മണിരത്നം സിമ്പു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അപ്പാനി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പാനി രവിയുടേത് പ്രണയ വിവാഹമായിരുന്നു. രേഷ്മ എന്നാണ് ഭാര്യയുടെ പേര്. അപ്പാനി രവിയെപ്പറ്റി ഭാര്യയുടെ അഭിപ്രായം ഇങ്ങനെയാണ്. പാട്ടും ഡാന്‍സും എല്ലാം കൂടെ ചേര്‍ന്ന ഒരാളാണ് അദ്ദേഹം. ഇടക്കിടെയ്ക്ക് നാഗവല്ലി കൂടുന്നത് പോലെ അപ്പാനി രവിയായി മാറും. പണ്ടത്തെ പോലെ ഒന്നുമല്ല ഇപ്പോള്‍. പണ്ട് നല്ല ഫ്രീഡം ഒക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ കോളജിലെ ഒരു കൃഷ്ണന്‍ എന്ന് തന്നെ പറയാം. ഇപ്പൊ അതില്‍ നിന്നെല്ലാം തികച്ചും മാറിപ്പോയി.

അതേസമയം രേഷ്മയാണ് എന്റെ ഭാഗ്യമെന്നും അപ്പാനി രവി പറയുന്നു.

pathram desk 1:
Related Post
Leave a Comment