ബോളിവുഡ് കീഴടക്കി ഹോളിവുഡില്‍ സജീവമാകാനൊരുങ്ങുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഇതോടെ താരത്തിന്റെ തിരക്കും ഇരട്ടിച്ചു. യുഎസിലെ ടിവി സീരീസ് ആയ ക്വാന്റിക്കോയുടെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ താരം. ഈ തിരക്കുകള്‍ എല്ലാം കൂടി താങ്ങാനാകാത്ത അവസ്ഥയിലാണ് പ്രിയങ്ക. ഈ സാഹചര്യം വിശദീകരിക്കാന്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
കുടിച്ചുകൊണ്ടിരിക്കുന്ന വൈന്‍ ഗ്ലാസ് എടുത്ത് സ്വന്തം തലയ്ക്കടിക്കുന്ന വീഡിയോ ആണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. ക്വാന്റിക്കോ സീരിസിന്റെ മൂന്നാമത്തെ സീസണാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത്. സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ തിരക്കുകളും പുതിയതായി കമ്മിറ്റ് ചെയ്യുന്ന ഹോളിവുഡ് പ്രോജക്ടിന്റെ കാര്യങ്ങളുമായി വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുകയാണ് താരം. ചുരുക്കത്തില്‍ പറഞ്ഞാല്‍ ദിവസം മുഴുവന്‍ വിശ്രമമില്ലാതെ പണിയെടുക്കുന്ന ഒരു വ്യക്തിയുടെ മാനസികാവസ്ഥയാണ് താരം വിഡീയോയിലൂടെ കാണിച്ചത്. ഇന്നലെ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഇതായിരിക്കും ‘നയണ്‍ ടു വൈന്‍’ വരെ പണിയെടുത്താല്‍ സംഭവിക്കുക. ആരും ഇത് വീട്ടില്‍ അനുകരിക്കാന്‍ ശ്രമിക്കരുത് എന്ന കുറിപ്പോടെയാണ് പ്രിയങ്ക വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ക്വാന്റിക്കോയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നാളുകളായി താരം ന്യൂയോര്‍ക്കില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. നാട് വിട്ട് താമസിക്കുന്നതിന്റെ ബുദ്ധിമുട്ട് തന്നെ വല്ലാതെ അലട്ടുന്നുണ്ട് എന്ന് പ്രിയങ്ക മുന്‍പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പ്രിയങ്കയുടെ ഈ പ്രവര്‍ത്തി കണ്ട് ആശങ്കയിലാണ് പ്രിയങ്കയുടെ ആരാധകര്‍. ഇങ്ങനെ വിശ്രമമില്ലാതെ പണിയെടുത്ത് പ്രിയങ്ക വല്ല ഡിപ്രഷനും അടിമപ്പെട്ടു പോകുമോ എന്നാണ് ആരാധകരുടെ ഉത്കണ്ഠ.
Leave a Comment