കീര്‍ത്തി സുരേഷിനേകൊണ്ട് പൊറുതിമുട്ടി തമിഴകം,കാരണം ഇതാണ്

തമിഴകം കീഴടക്കിയ മലയാളിയാണ് കീര്‍ത്തി സുരേഷ്. സൂര്യ, വിജയ്, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവരോടൊപ്പം അഭിനയിച്ച നടി ഇപ്പോള്‍ വിശാലിന്റെ നായികയായി സണ്ടക്കോഴി-2 വില്‍ അഭിനയിക്കുന്നുണ്ട്. സെറ്റില്‍ മേക്കപ്പിനായി താരം കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

വളരെ നേരത്തെ ഷൂട്ടിംഗ് സൈറ്റില്‍ എത്തിയാലും 11 മണി കഴിയാതെ കാര്‍ത്തി മേക്കപ്പ് കഴിഞ്ഞ് ഇറങ്ങില്ല. ഒന്‍പത് മണിക്ക് മുന്‍പായി കീര്‍ത്തി സൈറ്റിലെത്തും. എന്നാലും മണിക്കൂറുകള്‍ മേക്കപ്പിനായി ചെലവഴിക്കാതെ താരം കാരവനില്‍ നിന്ന് ഇറങ്ങില്ല. എന്തെങ്കിലും പ്രത്യേക ഗെറ്റപ്പിന് വേണ്ടിയൊന്നുമല്ല ഇത്രയും സമയം ചെലവാക്കുന്നത് എന്നതാണ് താരത്തിനെതിരേ വിമര്‍ശനം ശക്തമാകാന്‍ കാരണമായത്. സാധാരണ മേക്കപ്പിനായാണ് ഇത്രയും സമയമെടുക്കുന്നത്. ഇതിനെക്കുറിച്ച് പരാതി പറഞ്ഞിട്ടും ഇത് മാറ്റാന്‍ താരം തയാറായിട്ടില്ലെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment