വിനോദയാത്രക്കെത്തിയ പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ വ്യവസായി പിടിയില്‍!!!

ന്യൂഡല്‍ഹി: വിനോദയാത്രക്കെത്തിയ പെണ്‍കുട്ടിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ വ്യവസായി പിടിയില്‍. ചെന്നൈ സ്വദേശിയായ ദീപക് ബോറ എന്ന വ്യവസായിയാണ് ഡല്‍ഹിയില്‍ അറസ്റ്റിലായത്. ഡല്‍ഹിയിലെ കീര്‍ത്തി നഗറിലുള്ള ഹോട്ടലിലാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്.

റാഞ്ചിയില്‍ നിന്നും വിനോദയാത്രയ്ക്കെത്തിയതായിരുന്നു 140 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം. തങ്ങാന്‍ ഇവര്‍ ഡല്‍ഹില്‍ മുറിയെടുത്ത ഹോട്ടലില്‍ തന്നെയാണ് വ്യവസായിയും മുറിയെടുത്തത്. പരാതിക്കാരിയായ പെണ്‍കുട്ടി മുറിയിലെ കുളിമുറിയില്‍ കുളിക്കാന്‍ എത്തിയപ്പോളാണ് വെന്റിലേഷന്‍ ജനലുകളുടെ അടുത്തുകൂടെ ഒരാള്‍ മാറുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇയാളുടെ പക്കല്‍ മൊബൈല്‍ ഫോണ്‍ കണ്ടതോടെ പെണ്‍കുട്ടി ഭയന്ന് ഉറക്കെ ബഹളം വെയ്ക്കുകയായിരുന്നു. ഇതോടെ സമീപമുള്ള മുറികളില്‍നിന്ന് സഹപാഠികളും അധ്യാപകരുമെല്ലാം ഓടിയെത്തി. പിന്നീട് ഇവര്‍ ഹോട്ടല്‍ അധികൃതരുടെ സഹായത്തോടെ പൊലീസില്‍ പരാതി കൊടുത്തു.

തുടര്‍ന്ന് ഹോട്ടലില്‍ എത്തിയ പൊലീസ് ദീപകിന്റെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് സംശയം തോന്നിയത്. ഇയാളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഐടി ആക്റ്റ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment