പി. ജയരാജന്‍ എന്നതു വിഷവൃക്ഷമാണ്, മുറിക്കുന്നതാണ് പിണറായിക്കും കോടിയേരിക്കും നല്ലതെന്ന് ഉണ്ണിത്താന്‍

കണ്ണൂര്‍: പി. ജയരാജന്‍ എന്ന വിഷവൃക്ഷത്തെ മുറിക്കുന്നതാണു പിണറായിക്കും കോടിയേരിക്കും നല്ലതെന്നു കോണ്‍ഗ്രസ് നേതാവു രാജ്മോഹന്‍ ഉണ്ണിത്താന്‍. പൊന്നു കായ്ക്കുന്ന വൃക്ഷമായാലും തലയ്ക്കു മുകളില്‍ വളര്‍ന്നാല്‍ വെട്ടണം. ജയരാജന്‍ എന്നതു വിഷമാണ്. കോടിയേരിക്കും പിണറായിക്കും മുകളില്‍ ജയരാജന്‍ വളരുകയാണെന്ന് അവര്‍ മനസ്സിലാക്കണം. ജയരാജനെ പുറത്താക്കിയാല്‍ മാത്രമേ സിപിഐഎമ്മിനു നല്ലതുണ്ടാവൂ. ഉണ്ണിത്താന്‍ പറഞ്ഞു.

ഷുഹൈബ് വധക്കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കെ.സുധാകരന് അഭിവാദ്യമര്‍പ്പിച്ചു പ്രസംഗിക്കുകയായിരുന്നു ഉണ്ണിത്താന്‍.

pathram desk 2:
Related Post
Leave a Comment