കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ചെയ്യ്ത പണി………പുറകെ വന്നത് എട്ടിന്റെ പണി!! വീഡിയോ പുറത്ത്

കോട്ടയം-കുമളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറാണ് അലക്ഷ്യമായി വണ്ടിയോടിക്കുന്നത്. ബസ് ഡ്രൈവ് ചെയ്യുന്നുണ്ടെങ്കിലും ഡ്രൈവറുടെ ശ്രദ്ധ മുഴുവനായും മൊബൈലിലാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.ഇതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

മൊബൈല്‍ഫോണ്‍ തുറന്ന് ബാറ്ററി ഊരിയെടുത്ത് തുണികൊണ്ട് തൂത്തുവൃത്തിയാക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കെഎല്‍ 15 7780 എന്ന കുമളി ഡിപ്പോയിലെ ബസിന്റെ ഡ്രൈവറാണ് ബസ് ഓടിക്കുന്നതിനിടെ തെല്ലും കൂസാതെ മൊബൈല്‍ഫോണ്‍ റിപ്പയറിംഗ് നടത്തിയത്. പ്രതികരിച്ചാല്‍ ഒരു പക്ഷേ പ്രയോജനമുണ്ടാകില്ലെന്ന് വിചാരിച്ച യാത്രക്കാരിലൊരാളാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

pathram desk 2:
Related Post
Leave a Comment