കമല്‍ഹാസന്‍ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചു

ഒടുവില്‍ ഉലകനായകന്‍ കമല്‍ഹാസന്‍ തന്റെ പാര്‍ട്ടിയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മധുരയില്‍ നടന്ന പൊതു ചടങ്ങിലാണ് മക്കല്‍ നീതി മയ്യം എന്ന പാര്‍ട്ടിയുടെ പേര് കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്. പീപ്പിള്‍സ് ജസ്റ്റീസ് ഫോറം എന്നാണ് അതിന്റെ ഇംഗ്ലീഷ് തര്‍ജമ.പാര്‍ട്ടിയുടെ പേരിനൊപ്പം തന്നെ വെള്ള കറുപ്പ് ചുവപ്പ് കോംപിനേഷനിലുള്ള പാര്‍ട്ടി ഫ്ളാഗും അദ്ദേഹം അനാവരണം ചെയ്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഉള്‍പ്പെടെ സമാനന്തര രാഷ്ട്രീയധാരയില്‍നില്‍ക്കുന്നവരുടെ സാന്നിദ്ധ്യം പാര്‍ട്ടി പ്രഖ്യാപനവേദിയില്‍ ശ്രദ്ധേയമായി.

നേരത്തെ മധുരയിലെത്തിയ കമല്‍ രാമേശ്വരത്ത് മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ വീട് സന്ദര്‍ശിച്ച ശേഷം കലാമിന്റെ സ്മാരകത്തില്‍ നിന്നാണ് കമല്‍ റാലി ആരംഭിച്ചത്. തന്റെ രാഷ്ട്രീയത്തിന്റെ നിറം കറുപ്പാണെന്നും ദ്രാവിഡ രാഷ്ട്രീയമായിരിക്കും ഉയര്‍ത്തിപ്പിടിക്കുക എന്നും കമല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു

pathram desk 2:
Related Post
Leave a Comment