ശുഹൈബ് കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി, ക്വട്ടേഷന്‍ കൊടുക്കുന്ന പണി പാര്‍ട്ടിക്കില്ലന്ന് കോടിയേരി ബാലകൃഷ്ണന്‍

തൃശൂര്‍: എടയന്നൂരിലെ കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സിപിഎം ജില്ലാ കമ്മറ്റി അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടിയേി പറഞ്ഞു

കുറ്റക്കാര്‍ ആരായാലും പാര്‍ട്ടി സംരക്ഷിക്കില്ല. ക്വട്ടേഷന്‍ കൊടുക്കുന്ന പരിപാടി പാര്‍ട്ടിക്കില്ലെന്നും കേടിയേരി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ പങ്കെടുക്കാത്ത കോണ്‍ഗ്രസ് നേതാക്കളുടെ നടപടി സമാധാനം ആഗ്രഹിക്കുന്നവര്‍ക്കുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷനേതാവുമായി ആലോചിച്ചാണ് ഇന്ന സമാധാനയോഗം വിളിച്ചതെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസിലെ നേതാക്കള്‍ക്കിടയിലുള്ള ഗ്രൂപ്പ് തര്‍ക്കമാണ് യോഗം ബഹിഷ്‌കരിക്കാന്‍ ഇടയാക്കിയതെന്നും കോടിയേരി പറഞ്ഞു

അതേസമയം അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാര്‍ട്ടി അംഗമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞിരുന്നു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരാണോ യഥാര്‍ത്ഥ പ്രതികളെന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

pathram desk 2:
Related Post
Leave a Comment