ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി ക്ലോസറ്റിലിട്ടു

ചണ്ഡീഗഢ്: ഭര്‍ത്താവിന് മറ്റു സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് ക്ലോസറ്റിലിട്ട് ഒഴുക്കി. പഞ്ചാബിലെ ജോഗിന്ദര്‍ നഗര്‍ സ്വദേശിയായ സുഖ്‌വന്ത് കൗര്‍ ആണ് ഭര്‍ത്താവ് ആസാദ് സിങ്ങിനെ ആക്രമിച്ചത്. മറ്റ് സ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തത്.
ഉറങ്ങിക്കിടക്കുകയായിരുന്ന ആസാദിന്റെ തലയില്‍ വടി കൊണ്ട് അടിച്ച് ബോധരഹിതനാക്കി. തുടര്‍ന്ന് സുഖ്‌വന്ത് ആക്രമണം നടത്തിയതെന്ന് ജലന്ധര്‍ എസിപി സതിന്ദര്‍ കുമാര്‍ പറഞ്ഞു. മറ്റു സ്ത്രീകളുമായി ആസാദിന് അവിഹിത ബന്ധമുണ്ടെന്ന് സുഖ്‌വന്തിന് സംശയമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരക്കഷണം ഉപയോഗിച്ചാണ് സുഖ്‌വന്ത് ആസാദിന്റെ തലയില്‍ അടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ആസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസാദിന്റെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് സുഖ്‌വന്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment