സര്‍വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന് എംഎം ഹസന്‍, ശുഹൈബിന്റെ കൊലപാതകികളെ പിടിച്ചിട്ടു മതി സമാധാന ചര്‍ച്ചയെന്ന് കെ.എസ്.യു

കണ്ണൂര്‍: കണ്ണൂര്‍ സമാധാനയോഗത്തില്‍ ലീഗീനെയും കെഎസ് യുവിനെയും തള്ളി കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്നെും ഹസ്സന്‍ പറഞ്ഞു.ശുഹൈബ് വധക്കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ ഡമ്മിയാണെന്നും ഹസന്‍ പറഞ്ഞു. സിബിഐ അന്വേഷണം നടത്തിയാല്‍ മാത്രമെ യഥാര്‍ത്ഥ പ്രതികള്‍ പിടിയിലാവുകയുള്ളുവെന്നും ഹസന്‍ പറഞ്ഞു.എന്നാല്‍ ശുഹൈബിന്റെ യഥാര്‍ത്ഥ കൊലപാതകികളെ പിടിച്ചിട്ടു മതി ഇനിയൊരു സമാധാന യോഗത്തില്‍ പങ്കെടുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയെന്ന് കോണ്‍ഗ്രസ്സ് നേതൃത്വം തീരുമാനിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് കെ.എ ആവിശ്യപ്പെട്ടു.സി.പി.ഐ.എം കൊടുക്കുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ അര്‍ത്ഥമൊന്നുമില്ല.അല്ലാതെ ആളുകളുടെ കണ്ണില്‍ പൊടിയിടുന്ന സമാധാന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും അഭിജിത്ത് പറഞ്ഞു.

സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമാണ് ലീഗിനുള്ളതെന്നായിരുന്നു കെപിഎ മജീദ് പറഞ്ഞത്.യോഗങ്ങള്‍ ചേര്‍ന്ന ശേഷവും കൊലപാതകങ്ങള്‍ തുടരുകയാണ്.പ്രശ്നത്തില്‍ തീരുമാനം ഉണ്ടാകണമെങ്കില്‍ മുഖ്യമന്ത്രിയാണ് സമാധാനയോഗം വിളിക്കേണ്ടിയിരുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

pathram desk 2:
Related Post
Leave a Comment