ഹോളിവുഡ് താരം ബ്രാഡ് പിറ്റിന്റെ ‘ട്രയംഫ് ബോണ്‍വില്‍’ ബൈക്ക് ലേലത്തിന്… പ്രതീക്ഷിക്കുന്ന വില 1.80 ലക്ഷം മുതല്‍ 2.7 ലക്ഷം രൂപ!!!

ഹോളിവുഡ് താരം ബ്രാഡ് പിറ്റിന്റെ ‘ട്രയംഫ് ബോണ്‍വില്‍’ ബൈക്ക് ലേലത്തില്‍ വെക്കുന്നു. കാരള്‍ നാഷ് എം സി എന്‍ ലണ്ടന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലെ കോയ്സ് ഓക്ഷനിലാവും ‘ട്രയംഫ് ബോണ്‍വില്‍ ബഡ് എറ്റ്കിന്‍സ് ഡസര്‍ട് സ്‌ക്രാംബ്ലര്‍ സ്പെഷല്‍’ വില്‍പ്പനയ്ക്കെത്തുക.

ലേലത്തില്‍ ബൈക്കിന് 20,000 മുതല്‍ 30,000 പൗണ്ട് (ഏകദേശം 1.80 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപ വരെ) നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ബ്രിട്ടീഷ് ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് പുറത്തിറക്കിയ മൂന്നു പ്രത്യേക പതിപ്പുകളില്‍ ഒന്നാണ് ഈ ബൈക്ക്. യഥാര്‍ഥ റജിസ്ട്രേഷന്‍ പ്ലേറ്റ് സഹിതമെത്തുന്ന ബൈക്ക് പ്രവര്‍ത്തനക്ഷമമാണെന്നും ലേലത്തിന്റെ സംഘാടകര്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment