ഒടിയന്‍ മാണിക്യന്റെ ചെറുപ്പകാലത്തിനായി ലാലേട്ടന്‍ ഒരുങ്ങി, അവസാന ഷെഡ്യൂളിന്റെ തീയതി

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ മാര്‍ച്ച് അഞ്ചിന് ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും പ്രകാശ് രാജിന്റെയും ചെറുപ്പകാലമാണ് പ്രധാനമായും ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കുക. ഫാന്റസി ത്രില്ലറായ ഒടിയനുവേണ്ടി മോഹന്‍ലാല്‍ ഭാരം കുറച്ച് ചെറുപ്പമായത് വലിയ വാര്‍ത്തയായിരുന്നു.

ഒടിയന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തി വച്ച സാഹചര്യത്തില്‍ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന നീരാളിയില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. അമ്പത് കോടി മുതല്‍മുടക്കില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

pathram desk 2:
Related Post
Leave a Comment