ഒടിയനില്‍ മഞ്ജുവിന്റെ കഥാപാത്രം ഇതാണ്..!

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍. ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. എന്നാല്‍ ഇതുവരെ മഞ്ജുവിന്റെ കഥാപാത്രത്തെകുറിച്ച് കൂടുതല്‍ ഒന്നും പുറത്തുവന്നിട്ടില്ല. മൂന്നു ഗെറ്റപ്പിലാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. എന്നാല്‍ മഞ്ജുവിന്റെ കഥാപാത്രം എങ്ങനെയിരിക്കും എന്നത് ഇപ്പോഴും സസ്‌പെന്‍സാണ്. മോഹന്‍ലാല്‍ ഒടിയന്‍ ആകുമ്പോള്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുക എന്നാണ് പുറത്തവരുന്ന റിപ്പോര്‍ട്ട്.
ഹരികൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജ് എത്തുന്നു. ചിത്രത്തിനായി മോഹന്‍ലാല്‍ ഭാരം കുറച്ചത് വന്‍ വാര്‍ത്തയായിരുന്നു. ഒടിയന്റെ ചെറുപ്പം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.

pathram:
Related Post
Leave a Comment