മലയാളികളുടെ പ്രിയനടന്‍ ഉണ്ണി മുകുനന്ദന്‍ പങ്കുവെച്ച ഒരു സുന്ദരിയുടെ ചിത്രമാണിപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘ഇത് എന്റെ നല്ലപാതി, ഞങ്ങളെ അനുഗ്രഹിക്കണം’ എന്ന അടികുറിപ്പോടെയാണ് താരം ഈ ചിത്രം പങ്കുവച്ചത്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ താരസുന്ദരികളെ പോലും വെല്ലുന്ന ഈ യുവതി മറ്റാരുമല്ല, സാക്ഷാല്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് സുന്ദരീരൂപത്തില്‍.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം ‘ചാണക്യതന്ത്ര’ത്തിലെ സ്ത്രീ വേഷത്തിലുള്ള ഉണ്ണി മുകുന്ദന്റെ ഗെറ്റപ്പാണിത്. ഇതാണ് എന്റെ നല്ലപാതി, കരിഷ്മ. ഇവളിലേക്കുള്ള എന്റെ യാത്ര അതികഠിനമായിരുന്നു. എന്നാല്‍ ഇവളെ കണ്ടുമുട്ടിയപ്പോള്‍ ആ വേദനയെല്ലാം വിലമതിക്കാനാകാത്തതാണ്. എന്നെയും കരിഷ്മയെയും അനുഗ്രഹിക്കണം എന്നാണ് ഉണ്ണി ഫേസ്ബുക്കില്‍ കുറിച്ചത്.
ഉണ്ണി മുകുന്ദന്‍ കരിഷ്മയാകുന്ന മേക്കോവര്‍ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ചിത്രം ഏപ്രില്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തും.
Leave a Comment