നടി സനുഷയെ ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമിച്ച കേസ്, പ്രതിക്ക് ജാമ്യമില്ല

തൃശൂര്‍: നടി സനുഷയെ ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷ ജില്ല സെഷന്‍സ് കോടതി തള്ളി. കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിന്റെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അന്വേഷണത്തിന്റെ ആരംഭഘട്ടത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നുമുള്ള പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ.ഡി.ബാബുവിന്റെ വാദം മുഖവിലക്കെടുത്താണ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. സനുഷയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ ഒന്നാംക്ലസ് മജിസ്‌ട്രേറ്റ് വാണി രേഖപ്പെടുത്തിയിരുന്നു.

pathram desk 2:
Related Post
Leave a Comment