ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കുകയല്ല വേണ്ടത്……..ചെയ്യേണ്ടത് ഇങ്ങനെ, വിചിത്ര വാദവുമായി വികെ ശ്രീരാമന്‍

കാഞ്ഞങ്ങാട്: ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കുകയല്ല, ചമ്രംപടിഞ്ഞ് ഇരിക്കുകയാണ് വേണ്ടതെന്ന് എഴുത്തുകാരനും നടനുമായ വികെ ശ്രീരാമന്‍. അങ്ങനെയൊരു അവകാശം നേടിയെടുക്കാന്‍ നമുക്കാവണമെന്ന് വികെ ശ്രീരാമന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ കാവ്യോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാമര്‍ശം.

സ്വാഗതഗാനം ആലപിച്ചപ്പോള്‍ വിദ്യാര്‍ഥികള്‍ എഴുന്നേറ്റ് നിന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് ശ്രീരാമന്‍ അഭിപ്രായപ്പെട്ടത്. പ്രാര്‍ഥനകള്‍ക്ക് നില്‍ക്കേണ്ട ആവശ്യമില്ല. എഴുന്നേറ്റ് നില്‍ക്കുന്നത് അശരണന്റെ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ദേശീയഗാനം ആലപിക്കുമ്പോള്‍ ഇരിക്കാനുള്ള സ്വാതന്ത്യം നേടിയെടുക്കാന്‍ നമുക്കാവണം- ശ്രീരാമന്‍ പറഞ്ഞു.

സ്വസ്ഥമായി കണ്ണടച്ചിരുന്നാണ് രാജ്യത്തിനുവേണ്ടി പ്രാര്‍ഥിക്കേണ്ടത്. അറ്റന്‍ഷനായി എഴുന്നേറ്റ് നില്‍ക്കുന്നത് ഭയപ്പാടിന്റെ ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെയാണ് കാവ്യോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

pathram desk 2:
Related Post
Leave a Comment