ദുല്‍ഖര്‍ സല്‍മാന്‍ ക്രിക്കറ്റ് പരിശീലനത്തില്‍!!! രണ്ടാമത്തെ ബോളിവുഡ് ചിത്രത്തില്‍ താരമെത്തുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരമായി

ബോംബൈ: മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ ചുവടുറപ്പിക്കാനൊരുങ്ങുന്നു. തന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത് ക്രിക്കറ്റ് താരമായാണ്. ചിത്രത്തിനായി ഒരു മാസത്തെ ക്രിക്കറ്റ് പരിശീലനമാണ് ദുല്‍ഖര്‍ നടത്തുന്നത്.

അനുജാ ചൗഹാന്റെ ദ സോയാ ഫാക്ടര്‍ എന്ന നോവല്‍ അടിസ്ഥാനമാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ സോനം കപൂറാണ് ദുല്‍ഖറിന്റെ നായികയാവുന്നത്. 1983 ല്‍ ഇന്ത്യ ലോകകപ്പ് നേടിയത് അന്ന് ജനിച്ച സോയാ സിംഗ് എന്ന് കുട്ടിയുടെ ഭാഗ്യം കൊണ്ടാണെന്നുള്ള വിശ്വാസം മുന്‍ നിര്‍ത്തിയുള്ളതാണ് അനുജയുടെ നോവല്‍.

നിലവില്‍ നവാഗതനായ ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന കണ്ണും കണ്ണും കൊള്ളൈയടിത്താലിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാ വരുന്ന ജൂണ്‍ മാസം ഒന്നിനാണ് റിലീസ് ചെയ്യുക. ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആകാശ് ഖുരാനയാണ്

pathram desk 1:
Related Post
Leave a Comment