ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ 8670 വായ്പ തട്ടിപ്പുകേസുകളെന്ന് ആര്‍ബിഐ. കഴിഞ്ഞ 5 വര്‍ഷങ്ങളിലെ കണക്കാണിത്. 61,260 കോടിയുടെ തട്ടിപ്പാണ് ഇക്കാലയളവില്‍ നടന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 17,634 കോടി രൂപയായിരുന്നു ബാങ്കുകള്‍ക്ക് നഷ്ടമായത്. 2017 മാര്‍ച്ച്? 31 വരെയുള്ള കണക്കുകളാണ്? ആര്‍ബിഐ ഇപ്പോള്‍ പുറത്ത്‌വിട്ടത്.കിട്ടാകടത്തില്‍ പൊറുതിമുട്ടുന്ന രാജ്യത്തെ ബാങ്കുകളെ തട്ടിപ്പുകളും വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ്? ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ബാങ്കുകളിലെ വായ്പ തട്ടിപ്പില്‍ വലിയ ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ആര്‍ബിഐ കണക്കുകള്‍ പറയുന്നു.
എന്നാല്‍, പുതിയ വാര്‍ത്തകളോട് പ്രതികരിക്കാന്‍ റിസര്‍വ്ബാങ്ക് തയാറായിട്ടില്ല. എന്നാല്‍, ആര്‍ബിഐ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ തട്ടിപ്പുകള്‍ ബാങ്കിങ്? മേഖല നേരിടുന്ന വലിയ പ്രതിസന്ധിയാണെന്ന്? ചൂണ്ടിക്കാട്ടിയിരുന്നു. പി.എന്‍.ബി ബാങ്കിന്റെ ജാമ്യം ഉപയോഗിച്ച്? ഇന്ത്യയിലെ വജ്രവ്യവസായി നീരവ്? മോദി 11,000 കോടി തട്ടിയതോടെയാണ്? ബാങ്ക്? തട്ടിപ്പ്? വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്?.
Leave a Comment