അറുംകൊല നടത്താന്‍ കൂട്ടപ്പരോള്‍..? ശുഹൈബ് കൊലപാതക സമയത്ത് കൊടി സുനി അടക്കമള്ള ടി.പി വധക്കേസിലെ 19 പ്രതികള്‍ ജയിലിന് പുറത്ത്!! പരോളില്‍ ഇറങ്ങിയവരുടെ ലിസ്റ്റ്…

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഹൈബിന്റെ കൊലപാതക കേസ് നിര്‍ണായ വഴിത്തിരിവിലേക്ക്. ശുഹൈബിന്റെ മരണത്തിന് തൊട്ട് മുമ്പ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി അടക്കം രാഷ്ട്രീയ കൊലപാതക കേസുകളിലെ 19 പ്രതികള്‍ക്ക് കൂട്ടത്തോടെ ജയില്‍ വകുപ്പ് പരോള്‍ നല്‍കിയതിന്റെ രേഖകള്‍ പുറത്ത്. കഴിഞ്ഞ മാസം 23നാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ചുള്ള ഉത്തരവ് ജയിലില്‍ വകുപ്പ് പുറത്തിറക്കിയത്.



മോഹനന്‍, ജലീല്‍, രാജന്‍, ജംഷീര്‍, അബുബക്കര്‍, അനൂപ്, ശശികുമാര്‍, അലി, ശശിധരന്‍, അബ്ദുള്‍ഖാദര്‍, അനില്‍കുമാര്‍(ശ്രീജു), രകേഷ്(കുഞ്ഞന്‍), ഫറൂക്ക് (കരാട്ടെ ഫറൂക്ക്), പ്രേം, ഷിനോജ്, പ്രവീണ്‍, സുരേഷ്, പ്രജിത്ത്, ടിപി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികളായ സുനില്‍ കുമാര്‍(കൊടി സുനി), പി.കെ രാജീഷ് എന്നിവര്‍ക്കാണ് പരോള്‍ അനുവദിച്ചത്. കൊടി സുനി കണ്ണൂര്‍ കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കരുതെന്ന നിബന്ധനയിലാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.

ശുഹൈബിന്റെ വധം നടപ്പിലാക്കിയത് ജയിലില്‍ നിന്ന് പരോളില്‍ ഇറങ്ങിയ പ്രതികളാണെന്ന് നേരത്തെ കെ. സുധാകരന്‍ ആരോപിച്ചിരുന്നു. ഈ തെളിവുകള്‍ പുറത്തുവന്നതോടെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.

കേസിലെ പ്രതികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ ഇത്രയും ദിവസം കഴിഞ്ഞിട്ടും പോലീസിന് കഴിഞ്ഞിട്ടില്ല. പോലീസിന്റെ കള്ളിക്കളിയാണ് ഇത് വ്യക്തമാക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. സിപിഎം ഡമ്മി പ്രതികളെ നല്‍കുന്നതുവരെ അറസ്റ്റ് ഉണ്ടാകില്ല എന്ന് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

കൊലയാളി സംഘങ്ങളെ ഉപയോഗിച്ച് സി.പി.എം നടത്തിയ കൊലപാതകങ്ങളുടെ അതേശൈലിയിലാണ് ഷുഹൈബിനെയും കൊലപ്പെടുത്തിയത്. ശുഹൈബിന്റെ കൊലപാതകത്തിന് മുന്‍പായി വിവിധ രാഷ്ട്രീയ കൊലപാതക കേസുകളിലെ 19 പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ നല്‍കിയത് സംശയാസ്പദമാണെന്ന് ആദേഹം പറഞ്ഞു.

pathram desk 1:
Related Post
Leave a Comment