വായ്പാ തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പഞ്ചാബ് നാഷണല്‍ ബാങ്കിന്, നിലപാട് വ്യക്തമാക്കി റിസര്‍വ് ബാങ്ക്.

ന്യൂഡല്‍ഹി: 11,300 കോടിയുടെ വായ്പാ തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പഞ്ചാബ് നാഷണല്‍ ബാങ്കിനാണെന്ന് റിസര്‍വ് ബാങ്ക്. ബയേഴ്സ് ക്രെഡിറ്റ് വഴിയെടുക്കുന്ന വിദേശ വായ്പയുടെ ഉത്തരവാദിത്തം ജാമ്യം നല്‍കുന്ന ബാങ്കിനാണെന്ന് ആര്‍.ബി. ഐ വ്യക്തമാക്കി. നഷ്ടപ്പെട്ട പണത്തിന്റെ മുഴുവന്‍ ബാധ്യതയും പഞ്ചാബ് നാഷണല്‍ ബാങ്കിനായിരിക്കുമെന്നും ആര്‍.ബി.ഐ പറഞ്ഞു.

പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് പല ബാങ്കുകളും വജ്ര വ്യാപാരിയായ നീരവ് മോദിക്ക് വായ്പ നല്‍കിയത്. അതിനാല്‍ തന്നെ ആ വായ്പാ തുകയും തിരിച്ചടയ്ക്കേണ്ട ഉത്തരവാദിത്തവും പഞ്ചാബ് നാഷണല്‍ ബാങ്കിനായിരിക്കുമെന്നും ആര്‍.ബി.ഐ പറയുന്നു.

ജനുവരി ഒന്നിനാണ് നീരവ് മോദി രാജ്യം വിട്ടത്. കുടുംബത്തോടൊപ്പം സ്വിറ്റ്സര്‍ലന്‍ഡിലേക്കാണ് ഇദ്ദേഹം കടന്നിരിക്കുന്നത്. നീരവിനെ വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ സി.ബി.ഐ തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

pathram desk 2:
Related Post
Leave a Comment