എ.കെ ശശീന്ദ്രനെതിരായ കേസില്‍ സര്‍ക്കാര്‍ രേഖാമൂലം വിശദീകരണം നല്‍കണം, നിര്‍ദ്ദേശവുമായി ഹൈക്കോടതി

തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ കേസില്‍ സര്‍ക്കാര്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. രണ്ടു പേര്‍ കൂടി കക്ഷി ചേര്‍ന്ന കേസില്‍ എതിര്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് മാര്‍ച്ച് അഞ്ചിന് വീണ്ടും പരിഗണിക്കും.തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട് കോടതിയുടെ വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷിയാണ് കോടതിയെ സമീപിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി നല്‍കിയതും പെണ്‍കുട്ടിക്കെതിരെ നല്‍കിയതുമായ നിരവധി കേസുകളുണ്ട്. ഇതൊന്നും പരിഗണിക്കാതെ പെണ്‍കുട്ടിയുടെ ഹരജി മാത്രം പരിഗണിച്ച് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ മജിസ്ടേറ്റിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

pathram desk 2:
Leave a Comment