ബോളിവുഡിലെ മുഴുവന്‍ കരിയര്‍ എടുത്താലും കത്രീനയ്ക്ക് പ്രിയുടെ അയലത്ത് പോലും എത്താന്‍ കഴിയില്ല!!! വൈറലായി യുവാവിന്റെ ട്വീറ്റ്

ഒരൊറ്റ ഗാനത്തോടെ ഒരു ദിവസം കൊണ്ടാണ് പ്രിയ പ്രകാശ് വാര്യര്‍ ലോകത്താകമാനം ആരാധകരെ സമ്പാദിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളിലെല്ലാം നടിയുടെ ചിത്രങ്ങളും അവരെക്കുറിച്ചുള്ള ട്രോളുകളുമാണ്. അമേരിക്കന്‍ പ്രസിഡന്റ് മുതല്‍ പ്രേംനസീര്‍ വരെ പ്രിയയുടെ ട്രോളില്‍ ചിരിമഴ തീര്‍ത്തു.

എന്നാല്‍ പ്രിയയുടെ തരംഗം കാരണം പണികിട്ടിയത് ബോളിവുഡ് സുന്ദരി കത്രീന കൈഫിനാണ്. പ്രിയയെ പ്രശംസിച്ച് ഒരു ആരാധകന്‍ എഴുതിയ ട്വീറ്റ് ആണ് കത്രീനയ്ക്ക് വിനയായത്.

ഗാനത്തിലെ ആ രണ്ട് മിനിറ്റിനിടയില്‍ പ്രിയ കാണിച്ച ഭാവപ്രകടനങ്ങള്‍ ബോളിവുഡിലെ മുഴുവന്‍ കരിയര്‍ എടുത്താലും കത്രീനയ്ക്ക് ചെയ്യാനാകില്ലെന്നായിരുന്നു ട്രോള്‍.

അക്ഷയ് ജെയ്ന്‍ ചെയ്ത ട്വീറ്റിന് ലഭിച്ചത് മൂവായിരത്തോളം റിട്വീറ്റ്സും എണ്ണായിരം ലൈക്സും. പ്രിയയുടെ വാര്‍ത്തയുടെ കൂട്ടത്തില്‍ അക്ഷയ്യും ദേശീയമാധ്യമങ്ങളില്‍ ഇടംനേടി.

pathram desk 1:
Related Post
Leave a Comment