തൊഴില്‍ രഹിതനായ യുവാവായി ടൊവിനോ!!! ‘തീവണ്ടി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന തീവണ്ടിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ടൊവിനോ തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

തൊഴില്‍ രഹിതനായ ബിനീഷ് എന്ന യുവാവായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. പുതുമുഖ താരമായ സംയുക്ത മേനോന്‍ ആണ് ടൊവിനോയുടെ നായികയാവുന്നത്.

സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ഗൗതം ശങ്കര്‍.

ആഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്.

pathram desk 1:
Related Post
Leave a Comment