അശ്ലീലചിത്ര നടിക്ക് മാസം തോറം 84 ലക്ഷം രൂപ ട്രംപ് നല്‍കിയത് സ്വന്തം പോക്കറ്റില്‍ നിന്നാണ്..! പിന്നെന്താണ് നിങ്ങള്‍ക്ക് പ്രശ്‌നം..?

വാഷിങ്ടന്‍: അശ്ലീലചിത്ര നടി സ്റ്റെഫനി ക്ലിഫോഡുമായി അമെരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബന്ധത്തെപ്പറ്റി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. ‘ട്രംപ് സ്വന്തം പോക്കറ്റില്‍ നിന്നാണ് പോണ്‍ സ്റ്റാറിന് പണം നല്‍കിയത്. ആ പണം തിരഞ്ഞെടുപ്പ് ക്യാംപെയ്ന്‍ ഫണ്ടില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ ഫണ്ടുകളില്‍ നിന്നോ എഴുതിയെടുത്തിട്ടുമില്ല. പിന്നെ എന്തിനാണ് ഈ കോലാഹലങ്ങളുണ്ടാക്കുന്നത്…?’ ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കൊയന്റേതാണു ചോദ്യം. 12 വര്‍ഷം മുന്‍പായിരുന്നു സ്റ്റെഫനിയുമായുള്ള ബന്ധം. എന്നാല്‍ പ്രസിഡന്റായതോടെ സംഭവം മറച്ചു വയ്ക്കാനായി ഇവര്‍ക്ക് മാസം തോറും 1.3 ലക്ഷം ഡോളര്‍ (ഏകദേശം 84.5 ലക്ഷം രൂപ) ട്രംപ് നല്‍കിയിരുന്നെന്നായിരുന്നു റിപ്പോര്‍ട്ട്. വോള്‍ സ്ട്രീറ്റ് ജേണലാണ് സ്റ്റെഫനി ക്ലിഫോഡുമായുള്ള ട്രംപിന്റെ ബന്ധത്തെപ്പറ്റി വാര്‍ത്ത നല്‍കിയത്. ഇക്കാര്യം ട്രംപിന്റെയും സ്റ്റെഫനിയുടെയും അഭിഭാഷകര്‍ നിഷേധിക്കുകയും ചെയ്തു. ഇതിനു വിരുദ്ധമായാണിപ്പോള്‍ ന്യൂയോര്‍ക് ടൈംസിനോടുള്ള കൊയന്റെ വെളിപ്പെടുത്തല്‍. ‘ട്രംപ് അശ്ലീലചിത്ര നടിക്ക് പണം നല്‍കിയെന്നത് സത്യമാണ്. പക്ഷേ അതില്‍ നിയമവിരുദ്ധമായ കാര്യങ്ങളൊന്നുമില്ല’- കൊയന്‍ പറഞ്ഞു. എന്നാല്‍ എന്തിനു വേണ്ടിയാണു പണം നല്‍കിയതെന്ന ചോദ്യത്തിന് നിശബ്ദതയായിരുന്നു ഉത്തരം.2016 നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് ട്രംപ് സ്റ്റെഫനിക്ക് പണം നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. 2006ലാണ് ആരോപണത്തിനാസ്പദമായ സംഭവം. അന്ന് മെലനിയയെ വിവാഹം ചെയ്ത സമയവുമായിരുന്നു. ട്രംപുമായുള്ള ബന്ധത്തെപ്പറ്റി മുപ്പത്തിയെട്ടുകാരിയായ സ്റ്റെഫനി നേരത്തേ മാധ്യമങ്ങളോടു വ്യക്തമാക്കിയിട്ടുണ്ട്. ‘ടച്ച്’ മാഗസിന്‍ പുറത്തു വിട്ട ഇന്റര്‍വ്യൂവിലാണ് ട്രംപുമായുള്ള ശാരീരിക ബന്ധത്തെക്കുറിച്ചുള്‍പ്പെടെ സ്റ്റെഫനി തുറന്നു പറഞ്ഞത്.

pathram:
Related Post
Leave a Comment