ഇതാണെന്റെ എറ്റവും വലിയ സ്വപ്‌നം!!! ദുല്‍ഖര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് സ്വപ്‌നം തുറന്നു പറഞ്ഞ് പ്രിയ പ്രകാശ്

തന്റെ ഏറ്റവും വലിയ ആഗ്രഹം പങ്കുവെച്ച് അടാര്‍ ലവ് നായിക പ്രിയ പ്രകാശ്. പ്രിയയുടെ ഏറ്റവും വലിയ ആഗ്രഹമെന്താണെന്നറിയേണ്ടേ? മലയാളത്തിന്റെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാന്റെ കൂടെ അഭിനയിക്കുക.

ദുല്‍ഖറിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് പ്രിയ തന്റെ ആഗ്രഹം അറിയിച്ചത്. പോസ്റ്റര്‍ പങ്കുവെച്ച് പ്രിയ പറഞ്ഞത് തന്റെ ഏറ്റവും വലിയ സ്വപ്നം ദുല്‍ഖറിനൊപ്പം അഭിനയിക്കുകയാണെന്ന് പ്രിയ പറഞ്ഞു.

ഒരു അഡാര്‍ ലവിലെ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ ഇന്റര്‍നെറ്റില്‍ സെന്‍സേഷനായി മാറിയ പ്രിയയെ നാഷ്ണല്‍ ക്രഷ് എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ വിശേഷിപ്പിക്കുന്നത്.

pathram desk 1:
Related Post
Leave a Comment