വാല്‍പ്പാറയില്‍ നാലരവയസുകാരനെ കൊന്ന പുലിയെ പിടികൂടി; കുടുങ്ങിയത് വനംവകുപ്പിന്റെ കെണിയില്‍

തൃശൂര്‍: വാല്‍പ്പാറയില്‍ നാലര വയസ്സുകാരനെ കൊന്ന പുലി കെണിയിലായി. കുട്ടിയുടെ വീടിന്റെ സമീപത്ത് വനംവകുപ്പു വച്ച കെണിയിലാണ് പുലി കുടുങ്ങിയത്. പുലര്‍ച്ചെ സ്ഥലത്തെത്തിയ നാട്ടുകാരാണ് പുലി കെണിയില്‍ കുടുങ്ങിയത് കണ്ടത്. മയക്കുവെടി വെച്ചതിന് ശേഷം പുലിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റും.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാലരവയസുകാരനായ സെയ്തുളിനെ പുലി കടിച്ചുകൊന്നത്. വാല്‍പ്പാറയിലെ നടുമലൈ എസ്റ്റേറ്റിലായിരുന്നു സംഭവം. തോട്ടം തൊഴിലാളിയായ അഷ്റഫ് അലിയുടെയും സെബിയുടെയും മകനാണ് സെയ്തുള്‍.

കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെ മാതാവിനൊപ്പം മുറ്റത്തേക്കിറങ്ങിയപ്പോഴാണു കുട്ടിയെ പുലി പിടികൂടി കാട്ടിലേക്കു മറഞ്ഞത്. ഉടന്‍ പരിസരവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് രണ്ടര മണിക്കൂര്‍ നീണ്ട് തിരച്ചിലിനൊടുവില്‍ കുട്ടിയെ കാട്ടിനുള്ളില്‍നിന്നു തല വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment