പുതിയ വിജിലന്‍സ് മേധാവിയെ നിയമിച്ചു

ന്യൂഡല്‍ഹി: പുതിയ വിജിലന്‍സ് മേധാവിയായി നിര്‍മല്‍ ചന്ദ്ര അസ്താനയെ നിയമിച്ചു. 1986 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന ഡല്‍ഹിയില്‍ സ്‌പെഷല്‍ ഓഫീസറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ജേക്കബ് തോമസ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കായിരുന്നു വിജിലന്‍സിന്റെ ചുമതല. എന്നാല്‍, ഇരട്ട പദവി വഹിക്കുന്നത് നിയമ വിരുദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ബെഹ്‌റയെ ആ സ്ഥാനത്തുനിന്ന് നീക്കിയത്.
എഡിജിപി മോഡേണൈസേഷന്‍ തസ്തികയിലേക്ക് അദ്ദേഹത്തെ നേരത്തെ നിയമിച്ചിരുന്നു.
സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറെ നിയമിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിന്ന് ശക്തമായി വിമര്‍ശനം നേരിട്ടിരുന്നു. കഴിഞ്ഞ 11 മാസമായി ലോക്‌നാഥ് ബെഹ്‌റയാണ് വിജിലന്‍സിന്റെ ചുമതല വഹിക്കുന്നത്. വിജിലന്‍സ് മേധാവി സ്ഥാനത്തേക്ക് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പരിഗണിക്കാവൂ എന്ന് നിയമം നിലനിന്നിരുന്നു. ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്നും എഡിജിപി റാങ്കിലുള്ളവരെ നിയമിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു.

pathram:
Leave a Comment