നടന്‍ വിശാല്‍ വിവാഹിതനാകുന്നു!! വധുവായി വരലക്ഷ്മി എത്തുമോ? ശത്രുത മറന്ന് മകളെ കൈപിടിച്ച് നല്‍കാന്‍ ശരത് കുമാര്‍ തയ്യാറാകുമോ?: ആകാംക്ഷയോടെ തമിഴകം

തമിഴ് താരം വിശാല്‍ വിവാഹിതനാകുന്നു. തമിഴകത്ത് സുപ്രീം സ്റ്റാര്‍ എന്ന വിശേഷണമുള്ള ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയെയാണ് വിശാല്‍ വിവാഹം കഴിക്കുന്നത്. തമിഴ് സിനിമാ താരങ്ങളുടെ നടികര്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വിശാലും ശരത് കുമാറും ഇപ്പോള്‍ കടുത്ത ശത്രുതയിലാണ്. എന്നാല്‍ ശത്രുത മറന്ന് മകളെ വിശാലിന് കൈപിടിച്ച് നല്‍കുമോ എന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് തമിഴകം.

നടികര്‍ സംഘടനയ്ക്കായി പണിയുന്ന കെട്ടിടത്തിന്റെ പണി ഈ വര്‍ഷം പൂര്‍ത്തിയാകും. അതുകഴിഞ്ഞാല്‍ ഉടനെ വിവാഹം നടക്കുമെന്നാണ് വിശാല്‍ പറയുന്നത്. രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്. അതുകൊണ്ട് വധു വരലക്ഷമി തന്നെയായിരിക്കും എന്ന കാര്യത്തില്‍ ആരാധകര്‍ക്ക് സംശയമില്ല.വിശാല്‍-ശരത് കുമാര്‍ പക്ഷങ്ങളുടെ അഭിപ്രായ ഭിന്നത സംഘടനയുടെ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചിരുന്നു. നടികര്‍ സംഘത്തിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിശാലിനെതിരെ ശരത് കുമാര്‍ അഴിമതി ആരോപണവും ഉന്നയിച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment