മകളുടെ പ്രായമുള്ള 22 കാരിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്ത്!!! അനുരാഗ് കശ്യപിന്റെ പുതിയ പ്രണയം ചര്‍ച്ചയാകുന്നു

മികച്ച സിനിമകളിലൂടെയും കടുത്ത നിലപാടുകളിലൂടെയും പേരില്‍ ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംവിധായകനാണ് അനുരാഗ് കശ്യപ്. വിവാഹമോചിതനായ നാല്‍പ്പത്തിയഞ്ചുകാരനായ അനുരാഗിന്റെ പുതിയ പ്രണയമാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാവിഷയം.

മകളുടെ പ്രായമുള്ള 22 കാരി ശുഭഷെട്ടിയുമൊത്തുള്ള സൗകാര്യ ചിത്രങ്ങള്‍ പുറത്തായതോടെയാണ് അനുരാഗ് കശ്യപിനെതിരെ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. എന്നാല്‍ അനുരാഗ് വിമര്‍ശനങ്ങളെ തള്ളിക്കളയുകയാണ്.

വിവാഹമോചിതനായതിന് ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വീണ്ടും പ്രണയിക്കുന്നത്. ഇത് തികച്ചും വ്യക്തിപരമായ വിഷയവുമാണ്. അത് കൊണ്ട് തന്നെ ഇത് പരസ്യമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുമല്ല. പ്രണയത്തിന്റെ ആരാധകനായ ഞാന്‍ അവസരം ലഭിച്ചാല്‍ 90ാം വയസിലും പ്രണയിക്കും.

പ്രണയഭംഗങ്ങളുടെയും നിരാശരുടെയും ഗാനങ്ങള്‍ ആഘോഷിക്കപ്പെടുന്ന ഇന്ത്യയില്‍ പ്രണയപരാജിതനായി ജീവിക്കുന്നതിലും ഭേദം പ്രണയിച്ചു ജീവിക്കുന്നതാണെന്നും കശ്യപ് പറയുന്നു. 2003ല്‍ ആരതി ബാലാജിയുമായി നടന്ന വിവാഹത്തില്‍ ഒരു മകളുണ്ട്. പിന്നീട് നടി കല്‍ക്കിയെ വിവാഹം ചെയ്തുവെങ്കിലും 2013ല്‍ വേര്‍പിരിഞ്ഞു.

pathram desk 1:
Related Post
Leave a Comment