കണ്ണൂര്‍: കഴിഞ്ഞ മൂന്നു മാസത്തെ ശമ്പളം വാങ്ങാന്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ ആരും യോഗ്യരല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാരുടെ ശമ്പളവും പഞ്ചിങ്ങും തമ്മില്‍ ബന്ധിപ്പിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചെന്നിത്തല പറഞ്ഞു. ക്വാറം തികയാതെ മന്ത്രിസഭാ യോഗം മുടങ്ങുന്നത് ശരിയായ പ്രവണതയല്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
മന്ത്രിമാരില്‍ പലര്‍ക്കും മന്ത്രിസഭാ യോഗാദികകളും പ്രധാന്യം പാര്‍ട്ടിസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതാണ്. വിദ്യാഭ്യാസമന്ത്രിയെ കലാമണ്ഡലം വൈസ് ചാന്‍സലര്‍ ആക്കാന്‍ കൊള്ളാം. മന്ത്രിസഭായോഗം ചേരാന്‍ ക്വോറം നിര്‍ബന്ധമല്ലെന്നു ചിലര്‍ പറയുന്നത് അറിവില്ലായ്മ കൊണ്ടാണ്. മന്ത്രിസഭയെന്നതു സഹകരണ സംഘത്തിന്റെയോ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെയോ കമ്മിറ്റി യോഗമല്ലെന്നും ചെന്നിത്തല പരിഹസിച്ചു.
Leave a Comment