‘തുണ്ടുപട’ത്തിനുവേണ്ടി ആയിരുന്നില്ല ആ സമരം,മുദ്രാവാക്യത്തിന്റെ ഒരു ഭാഗം മാത്രം വെട്ടി എടുത്തു: സത്യം വെളിപ്പെടുത്തി വിദ്യര്‍ത്ഥിയുടെ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ ഉണ്ട്. കുറേ പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണാന്‍ സൗകര്യം വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഇത്തരം വിചിത്രമായ ഒരാവശ്യത്തിന് പെണ്‍കുട്ടികള്‍ സമരം ചെയ്യുമോ എന്നൊന്നും ചിന്തിക്കാന്‍ സാമാന്യബുദ്ധിയെ അനുവദിക്കാത്ത മലയാളികള്‍ ഈ വീഡിയോ പരമാവധി ഷെയര്‍ ചെയ്ത് വൈറലാക്കുകയായിരുന്നു.

മലയാളികളുടെ അച്ചടക്കമില്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ ഇരകളാകേണ്ടിവന്ന ഈ പെണ്‍കുട്ടികളില്‍ പലരും ഇപ്പോള്‍ മാനസികമായി അനുഭവിക്കുന്ന ബുദ്ധിമുട്ട് ഏറെയാണ്. എന്നാലും അതിനേക്കാളെല്ലാം വലിയ സന്തോഷവും ഇവര്‍ക്കുണ്ട്. കാരണം, സമരം ചെയ്ത്, തൊണ്ടകീറി മുദ്രാവാക്യങ്ങള്‍ വിളിച്ച് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്ത മിടുക്കികളാണ് സി.എസ്.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസിലെ പെണ്‍പുലികള്‍.സമരം വിജയിച്ചതിന്റെ അഭിനന്ദനങ്ങള്‍ ലഭിക്കേണ്ടിയിരുന്ന ഇവര്‍ക്ക് എങ്ങനെയാണ് അധിക്ഷേപത്തിന്റെ കല്ലേറ് ഏല്‍ക്കേണ്ടി വന്നത്? ഏതു സാഹചര്യത്തിലായിരിക്കും പെണ്‍കുട്ടികള്‍ക്ക് ഇത്തരമൊരു മുദ്രാവാക്യം വിളിക്കേണ്ടി വന്നിട്ടുണ്ടാകുക? എന്തിനു വേണ്ടിയായിരുന്നു അവരുടെ സമരം?

pathram desk 2:
Related Post
Leave a Comment