അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദത്തിന് പിന്നാലെ അധികാര കൈമാറി ജോര്‍ജ് ആലഞ്ചേരി, ഭരണച്ചുമതല ഇനി സെബാസ്റ്റിയന്‍ എടയന്ത്രത്തിന്

കൊച്ചി: എറണാങ്കുളം അങ്കമാലി അതിരൂപതയില്‍ അധികാര കൈമാറ്റം. ഭരണച്ചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിനു കൈമാറും. ഞായറാഴ്ച പള്ളികളില്‍ കര്‍ദിനാളിന്റെ സര്‍ക്കുലര്‍ വായിക്കും. ഭൂമി വിവാദത്തെ തുടര്‍ന്ന് ചേര്‍ന്ന രൂപതയിലെ വൈദിക സമിതി യോഗത്തിലാണ് അധികാര കൈമാറ്റത്തിന് ധാരണയായത്.

രൂപതയുടെ സ്ഥാപനങ്ങളുടെ ഭരണച്ചുമതല മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രം വഹിക്കുമ്പോള്‍ പള്ളികളുടെ ഭരണപരമായ അധികാരങ്ങളും വൈദികരുടെ സ്ഥലംമാറ്റം അടക്കമുള്ള കാര്യങ്ങളുടെ ചുമതല മാര്‍ ജോസ് പുത്തന്‍പുരയ്ക്കലാവും വഹിക്കുക. ഇതോടെ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന സ്ഥാനം മാത്രമായിരിക്കും ഉണ്ടാവുക.

pathram desk 2:
Leave a Comment